രോഗങ്ങൾ

Category Archive
av madom tvm

സ്ത്രീ രോഗങ്ങൾ

ആയുർവേദത്തിൽ പ്രസൂതിതന്ത്ര-സ്ത്രീരോഗം എന്നൊരു വിഭാഗം തന്നെയുണ്ട്. ഗർഭകാല ചികിത്സയും പ്രസവാനന്തര ചികിത്സയും പ്രസൂതിതന്ത്രത്തിലും, ആർത്തവ സംബന്ധമായ ചികിത്സ സ്ത്രീരോഗത്തിലും ഉൾപ്പെടുന്നു. വീട്ടിലെ അംഗങ്ങളുടെ ആരോഗ്യത്തിൽ അതീവ ശ്രദ്ധാലുക്കളായ സ്ത്രീ സ്വന്തം ആരോഗ്യത്തെപ്പറ്റി ശ്രദ്ധിക്കാറില്ല. കൃത്യമായ ആർത്തവചക്രം സ്ത്രീയുടെ ആരോഗ്യസ്ഥിതിയെ സൂചിപ്പിക്കുന്നു. 28 ദിവസമാണ് ആർത്തവചക്രം. 25-34 ദിവസം വരെയുള്ള ആർത്തവചക്രവും നോർമലാണ്. ഈ ചക്രത്തിൽ എന്തെങ്കിലും വ്യതിയാനം ഉണ്ടാകുമ്പോഴാണ് നമുക്ക് ചികിത്സ ആവശ്യമായി വരുന്നത്. ആർത്തവം തുടങ്ങി 7 ദിവസം വരെയുള്ള രക്തസ്രാവം നോർമലാണ്. അമിതമായ ക്ഷീണം, […]

Read More
av madom

തൈറോയ്ഡ് ഗ്രന്ഥി

  കഴുത്തിന് മുൻവശത്തായി ചിത്രശലഭാകൃതിയിൽ കാണപ്പെടുന്ന ഗ്രന്ഥിയാണ് തൈറോയ്ഡ് ഗ്രന്ഥി. തൈറോക്‌സിൻ (T4), ട്രൈ അയഡോ തൈറോക്‌സിൻ (T3) എന്നീ ഹോർമോണുകളാണ് തൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്നത്. ഈ ഹോർമോണുകളുടെ ഏറ്റക്കുറച്ചിലുകളാണ്‌ തൈറോയ്ഡ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. തൈറോയ്ഡ് ഗ്രന്ഥിയിൽ ഉണ്ടാകുന്ന രോഗങ്ങൾ ————————————————————————–  തൈറോയ്ഡ് ഗ്രന്ഥി വീക്കം  തൈറോയ്ഡ് കാൻസർ  ഹൈപ്പർ തൈറോയ്ഡിസം  ഹൈപ്പോ തൈറോയ്ഡിസം പ്രായഭേദമന്യേ എല്ലാവരിലും തൈറോയ്ഡ് പ്രശ്നങ്ങൾ കാണാറുണ്ട്. കൂടുതലായും ഹൈപ്പർ തൈറോയ്ഡിസം, ഹൈപ്പോ തൈറോയ്ഡിസം എന്നിവയാണ് കാണാറുള്ളത്. […]

Read More
av madom

പ്രോസ്റ്റേറ്റ് ഗ്രന്ഥി രോഗങ്ങൾ

  പുരുഷന്മാരിൽ മാത്രം കാണുന്ന ഒരു ഗ്രന്ഥിയാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി. മൂത്രാശയത്തിനു കീഴ്ഭാഗത്തായി സ്ഥിതി ചെയ്യുന്നു. സാധാരണയായി 40 വയസിനു മുകളിലുള്ള പുരുഷന്മാരിലാണ് പ്രോസ്റ്റേറ്റ് അനുബന്ധ രോഗങ്ങൾ കാണപ്പെടുന്നത്. പ്രോസ്റ്റേറ്റ് ഗ്രന്ഥി വീക്കം (B P H), പ്രോസ്റ്റേറ്റ് ഗ്രന്ഥി അർബുദം എന്നീ രോഗങ്ങളാണ് ഉണ്ടാകാറുള്ളത്. കാരണങ്ങൾ ——————— – മൂത്രവേഗത്തെ തടുത്തു നിർത്തുന്നതുമൂലം അണുബാധയുണ്ടായി ഗ്രന്ഥിക്ക് വീക്കമുണ്ടാകുന്നു. – മദ്യപാനം, പുകവലി, മസാലയുടെ അമിത ഉപയോഗം ഇതെല്ലാം പ്രോസ്റ്റേറ്റിനു കാരണമാകുന്നു. ലക്ഷണങ്ങൾ ———————- രാത്രിയിൽ അനുഭവപ്പെടുന്ന […]

Read More
neck pain av madom

സെർവിക്കൽ സ്പോണ്ടിലോസിസ് (കഴുത്തു വേദന)

  സാധാരണയായി എല്ലാവരിലും കാണുന്ന രോഗാവസ്ഥയാണ് സെർവിക്കൽ സ്പോണ്ടിലോസിസ് അഥവാ കഴുത്തു വേദന. കഴുത്തിലെ ജോയിന്റിനും ഡിസ്കിനും ഉണ്ടാകുന്ന തേയ്മാനമാണ് സെർവിക്കൽ സ്പോണ്ടിലോസിസ്. കാരണങ്ങൾ ——————— കഴുത്തിലെ ഡിസ്കിനുള്ളിലെ ജെൽ വരണ്ടു പോകുമ്പോൾ എല്ലുകൾ തമ്മിലുള്ള അകലം കുറയുകയും ഞരമ്പുകൾക്ക് ക്ഷതം ഏൽക്കുകയും ചെയ്യുന്നു. ഡിസ്കിന് സ്ഥാനഭ്രംശം ഉണ്ടാകുമ്പോൾ ഞരമ്പുകൾക്കു ക്ഷതം ഏൽക്കുന്നു. ലക്ഷണങ്ങൾ ———————- കഴുത്തിൽ നിന്നും കൈയ്യിലേക്കുണ്ടാകുന്ന വേദന, നീര്, തലകറക്കം പരിഹാരം —————— ദീർഘദൂര യാത്രകൾ ഒഴിവാക്കുക കനം കുറഞ്ഞ തലയണ ഉപയോഗിക്കുക. […]

Read More